Breaking News

വയനാട് അമ്പലവയലിൽ പുലി ഇറങ്ങി; ജനങ്ങൾ ഭീതിയിൽ

Spread the love

വയനാട്: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്ത് ചങ്ങലയിൽ കെട്ടിയ നായയെയാണ് പുലി കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

 

ഇന്ന് പുലർച്ചയാണ് സംഭവം. അടുക്കള ഭാ​ഗത്തെ ശബ്ദം കേട്ട് കേളു പുറത്ത് ഇറങ്ങിയപ്പോൾ പുലി ഓടിമറയുന്നത് കണ്ടിരുന്നു. തുടർന്ന് വീട്ടിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വളർത്തുനായയെ കടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ കൂട് വെച്ച് പിടികൂടണം എന്ന ആവശ്യം ഉയർന്നു.

You cannot copy content of this page