തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 53,280 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ ആയിരത്തിലധികം രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. 1,120 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,660 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5,570 രൂപയുമാണ് വിപണി നിരക്ക്. വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയുമാണ്.