Breaking News

നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; ആറ്റിങ്ങലിലും ആലത്തൂരിലും തെരഞ്ഞെടുപ്പ് പ്ര ചാരണം നടത്തും

Spread the love

കൊച്ചി: പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. ഇന്നലെ രാത്രി പത്ത് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലും ആലത്തൂരിലും നടക്കുന്ന പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയ മോദി ഇന്നു രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ പ്രചാരണ പരിപാടിക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലെ പരിപാടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളം നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 9 മുതൽ രാവിലെ 11 വരെയും എം.ജി റോഡ്,​ തേവര,​ നേവൽ ബേസ്,​ വെല്ലിംഗ്‌ടൺ ഐലന്റ്,​ ഷൺമുഖം റോഡ്,​ പാർക്ക് അവന്യു റോഡ്സ ഹൈക്കോർട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം.

You cannot copy content of this page