Breaking News

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ല: തുറന്നടിച്ച് വിഡി സതീശൻ

Spread the love

കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

തൃശൂരിൽ ഉൾപ്പെടെ സിപിഎം ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവും സതീശൻ ഉന്നയിച്ചു. കോൺഗ്രസ് ദുർബ്ബലമായാൽ ബിജെപിക്കാണ് സഹായം. മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നിരന്തരം പ്രസംഗിക്കുകയാണ്. കരുവന്നൂരിൽ കോടിക്കണക്കിന് രൂപയാണ് സിപിഎം കൊളളയടിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് സിപിഎമ്മിന്റെ കൈയ്യിൽ ഉളളത്. ആ ഭയമാണ് പിണറായിയെയും സിപിഎമ്മിനെയും ഭരിക്കുന്നത്. ബിജെപി ആ ഭയം മുതലെടുക്കാൻ നോക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായി മോദി ഭരണകൂടം ചെയ്ത എല്ലാ നിയമങ്ങളും കോൺഗ്രസ് അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്നും വിഡി സതീശൻ പറഞ്ഞു. പൗരത്വ ഭേദഗതിയെക്കുറിച്ചുളള വാർത്തകൾ മാത്രമാണ് മുഖ്യമന്ത്രി വായിക്കുന്നത്. അല്ലാതെ രാജ്യത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല. മുഖ്യമന്ത്രി ബാക്കി മുഖ്യധാര മാദ്ധ്യമങ്ങൾ കൂടി വായിക്കണം. ദേശാഭിമാനിയും കൈരളിയും മാത്രം വായിക്കുകയും കാണുകയും ചെയ്യുന്നതുകൊണ്ടാണ് ഇതു തന്നെ പറയുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

You cannot copy content of this page