Breaking News

രാത്രി പത്തുമണിക്ക് ശേഷവും തെരഞ്ഞെടുപ്പ് പ്രചാരണം: ചട്ടം ലംഘിച്ചതിന് കെ അണ്ണാമലൈക്കെതിരെ കേസെടു ത്ത് പോലീസ്

Spread the love

കോയമ്പത്തൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചതിന് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. പ്രചാരണ സമയ ചട്ടം ലംഘിച്ച് രാത്രി പത്ത് മണിക്ക് ശേഷവും തെരഞ്ഞെടുപ്പ് നടത്തിയതിനാണ് കേസ്. ബിജെപി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ആവാരം പാളയത്ത് വച്ച് നടന്ന പ്രചാരണത്തിനെതിരെയാണ് പരാതി ലഭിച്ചത്. സമയ പരിധി അവസാനിച്ച ശേഷമുള്ള പ്രചാരണം ബിജെപി, ഇന്ത്യാ മുന്നണി പ്രവർത്തകർ തമ്മിൽ കയ്യേറ്റമുണ്ടാകാൻ കാരണമായിരുന്നു. കയ്യേറ്റത്തിൽ ഇന്ത്യാ മുന്നണി പ്രവർത്തകൻ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇതിനെ പിന്നാലെയാണ് ഇന്ത്യാ മുന്നണി അണ്ണാമലൈയ്ക്ക് എതിരെ പരാതി നൽകിയത്.

അണ്ണാമലൈയുടെ പ്രചാരണം നടക്കുന്ന സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. എന്നാൽ 10 മണിക്ക് ശേഷം വോട്ട് ചോദിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നാണ് അണ്ണാമലൈ പ്രതികരിക്കുന്നത്. ലൗഡ് സ്പീക്കർ അടക്കമുള്ളവ ഉപയോഗിച്ചുള്ള പ്രചാരണത്തിനാണ് വിലക്കുള്ളതെന്നായിരുന്നു ധാരണയെന്നുമാണ് അണ്ണാമലൈ വിശദമാക്കുന്നത്.

You cannot copy content of this page