Breaking News

ജെൻസണുമായി ഒന്നിച്ച് എത്തേണ്ട വേദിയില്‍ ശ്രുതി ഒറ്റയ്‌ക്കെത്തി, ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

Spread the love

മമ്മൂട്ടിയെ കാണാന്‍ ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയില്‍ എത്തി. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്‍റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടയുന്നത്.

‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നപ്പോൾ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കായി കരുതി വച്ചതെല്ലാം നേരിട്ട് ഏൽപ്പിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം. അതിന് വേണ്ടിയ ക്രമീകരണങ്ങൾ സമദ് ഒരുക്കി. മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. മ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യക്കോസാണ് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചത്.

You cannot copy content of this page