Breaking News

അഞ്ചുകോടി ആവശ്യപ്പെട്ട് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയില്‍

Spread the love

മുംബൈ: ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയില്‍. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയത്. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു

ജംഷഡ്പൂര്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം പൂര്‍ത്തിയാക്കി. സന്ദേശം അയച്ച വ്യക്തിയെ വ്യാഴാഴ്ച്ചയാണ് പിടികൂടിയത്.
ഒക്ടോബര്‍ 18നാണ് ഇയാള്‍ ഭീഷണി സന്ദേശം മുംബൈ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചത്. ഇത് നിസ്സാരമായി കാണരുത്..സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കാനും ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാള്‍ മോശം അവസ്ഥയാകും സല്‍മാന്‍ ഖാന് നേരിടേണ്ടി വരിക- ഇതായിരുന്നു സന്ദേശം. ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ്ങില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം

ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട്‌ പിന്നീട് ഒക്ടോബര്‍ 21ന് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെ
ന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം.

You cannot copy content of this page