മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വാര്‍ത്ത തെറ്റെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് ഒരറിവും തനിക്കില്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്.ജനറല്‍ ബോഡി നയം തീരുമാനിക്കാന്‍ നാളെ അമ്മയുടെ അടിയന്തര യോഗം മോഹന്‍ലാല്‍ വിൡച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി അറിയിച്ചു. ചില ചാനലുകളുടെ വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അമ്മയുടെ അഡ്ഹോക് കമ്മിറ്റി പ്രതിനിധികള്‍ പ്രതികരിച്ചു.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ