അരവിന്ദ് കെജ്രിവാള്‍ തീഹാർ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Spread the love

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്.
ഏപ്രില്‍ 15 വരെ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തു. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

മാർച്ച്‌ 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച്‌ 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രില്‍ ഒന്നുവരെ നീട്ടിക്കൊടുത്തിരുന്നു. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാല്‍, ഏപ്രില്‍ ഒന്നുവരേയുള്ള കസ്റ്റഡിയാണ് സ്പെഷ്യല്‍ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നത്.
ഇന്ന് വീണ്ടും കേസ് പരിഗണനക്കെടുത്തപ്പോൾ ഇ ഡി യുടെ ആവശ്യപ്രകാരം കസ്റ്റഡി ഈ മാസം 15 വരെ നീട്ടുകയായിരുന്നു.

You cannot copy content of this page