Breaking News

കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല; ഹര്‍ജി ഭരണഘടനാബെഞ്ചിന് വിട്ടു സുപ്രീം കോടതി

Spread the love

കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഠ്ച് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 6ന് കേരളത്തിന് ആശ്വസമായി 13,608 കോടി രൂപ കടമെടുക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് സാധിച്ചിരുന്നു. അന്ന് ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല തീരുമാനം എടുക്കണമെന്നതായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.  അതേസമയം 13608 കോടി രൂപക്ക് പുറമെ 22,000 കോടി രൂപ കൂടി കടമെടുക്കാന്‍ അവകാശമുണ്ടെന്നനായിരുന്നു കേരളത്തിന്റെ നിലപാട്. ഇതില്‍ 10,000 കോടി രൂപയെങ്കിലും ഉടന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേരളവും കേന്ദ്രവും ചര്‍ച്ച നടത്തി തീരുമാനം എടുക്കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്നാണ് കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്. പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ഭരണഘടനയുടെ 293-ാം അനുഛേദ പ്രകാരമുള്ള കേസ് ഇതുവരെ കോടതികളുടെ പരിഗണനയില്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ വിപുലമായ ബെഞ്ച് ഈ കേസ് പരിഗണിക്കേണ്ടതുണ്ട് എന്നതാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഇന്നത്തെ വിധിയില്‍ പറയുന്നത്. ഒരുപാട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സുപ്രീംകോടതിയുടെ വിശദമായ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അതിനാലാണ് ഭരണഘടനാ ബെഞ്ചിലേക്ക് കേസ് വിടുന്നതെന്നും വിധിയില്‍ പറയുന്നു. ഏതായാലും കടമെടുപ്പ് കേസിലൂടെ 13600 കോടിയുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായെങ്കിലും കൂടുതല്‍ പണം കടമെടുക്കാന്‍ കേരളത്തിന് ഇനിയും കാത്തിരിക്കണം. പരിധിക്ക് മുകളില്‍ കേരളം കടമെടുത്താന്‍ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതലായി എടുത്ത പണം കടമെടുപ്പ് പരിധിയില്‍ കുറക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനെയും കേരളം ചോദ്യം ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കെ ഇക്കാര്യത്തില്‍ കേന്ദ്രം അനാവശ്യ കടുംപിടുത്തം തുടരുകയാണെന്നാണ് സംസ്ഥാനം ആരോപിക്കുന്നത്. ഏതായാലും ഇനി കേരളവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം വിശാലമായ ഭരണഘടനാ ബെഞ്ചില്‍ തുടരും.

You cannot copy content of this page