Breaking News

നാളെ ഉച്ചയ്ക്ക് 12നകം അര്‍ജുനെ കണ്ടെത്തണം, ഇല്ലെങ്കില്‍ കര്‍ണാടകയിലെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും: മുന്നറിയിപ്പ്

Spread the love


ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിമാക്കാത്ത സംസ്ഥാന സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷന്‍ .
മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അര്‍ജുന്‍. ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷന്‍ പ്രസിഡന്റ് ഷണ്‍മുഖപ്പ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ലോറി ഡ്രൈവര്‍മാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാന്‍ ഞങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണയ്ക്കുന്നവരോ ചെളിയില്‍ കുടുങ്ങിയിരുന്നെങ്കിലോ? അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സംരക്ഷിക്കണം. നാളെ ഉച്ചയ്ക്ക് 12നകം ലോറി നീക്കം ചെയ്യണം. ഇല്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തിച്ച്‌ നിര്‍ത്തിയിടും’, ഷണ്‍മുഖപ്പ വ്യക്തമാക്കി.

You cannot copy content of this page