Breaking News

കോഴിക്കോട് പത്ത് വയസുകാരി പനി ബാധിച്ച് മരിച്ചു

Spread the love

കോഴിക്കോട്: പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. എളേറ്റില്‍ സ്വദേശി ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 12,498 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. എന്നാല്‍ പനിബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എച്ച1 എന്‍1 ബാധിച്ച് ഇന്നലെ സംസ്ഥാനത്ത് ഒരാള്‍ മരിച്ചിരുന്നു. ഇന്നലെ മരിച്ച മൂന്ന് പേരുടെ മരണകാരണം എലിപ്പനിയാണെന്നും സംശയമുണ്ട്. ഇന്നലെ 116 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

You cannot copy content of this page