ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി ; ശരീരത്തില്‍ കടന്ന് പിടിച്ചു : വാഴൂര്‍ സ്വദേശി അറസ്റ്റില്‍

Spread the love

പാലാ : ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച്‌ കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാല്‍ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടില്‍ ആല്‍ബിൻ ജോയിസ് (20) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വഴിയിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടർന്നെത്തി, ഇവരുടെ ശരീരത്തില്‍ കടന്നുപിടിച്ച്‌ ഞൊടിയിടയില്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ തിരിച്ചറിയുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ മറ്റു സ്ത്രീകളും പരാതി നല്‍കിയിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്‌.ഓ ജോബിൻ ആന്റണി, എ.എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ അരുണ്‍കുമാർ, സജിത്ത്, അനൂപ് സി.ജി, അരുണ്‍ സി.എം, ശ്യാം.എസ്. ലാല്‍ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

You cannot copy content of this page