തിരുവനന്തപുരം: കെഎസ്‌ഇബി മുൻ ചെയർമാൻ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്ന് പുറത്തു വരുന്ന വിഷ ജന്തുക്കളെ കോണ്‍ഗ്രസ് സൂക്ഷിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.പദവിയില്‍ ഇരുന്നപ്പോള്‍ ഉള്ള അഴിമതികള്‍ അന്വേഷിക്കുമെന്ന എന്ന ഭയമാണ് ബിജു പ്രഭാകറിന്റെ കോണ്‍ഗ്രസ് പ്രേമത്തിന് പിന്നിലെന്നും പ്രമേയത്തില്‍ പറയുന്നു. നേരത്തെ പവർ കട്ടില്ലാത്ത പത്ത് വർഷമെന്ന സർക്കാരിന്റെ വാദം തെറ്റാണെന്ന് ബിജു പ്രഭാകർ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായി മാറുകയും ചെയ്തിരുന്നു.
