Breaking News

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

Spread the love

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം. വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം ചേർന്നപ്പോൾ വാൽപ്പാറയിലെ ദുരിതബാധിതരെ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു.

മലപ്പുറം പാങ്ങ് ജി.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്. വാഹനത്തിന്റെ ഡ്രൈവറായ ഫാസിത് ഇപ്പോഴും ചികിത്സയിലാണ്. അധ്യാപകർ സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്.

You cannot copy content of this page