Breaking News

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

Spread the love

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അത് തുടരണം. അതിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൽഡിഎഫ് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എൽഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. പദ്ധതികൾ നടപ്പാക്കാതിരുന്ന കാലമുണ്ടായിരുന്നു. അത് പത്ത് വർഷം മുൻപ് ജനങ്ങളുടെ ഓർമയിലുള്ളതാണ്. വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ തയാറായി എന്നത് ജനങ്ങളുടെ അനുഭവത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവരും എൽഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രതിസന്ധികൾ നേരിടേണ്ടി വന്നു. തകർന്നുപോകുമെന്ന ഘട്ടമുണ്ടായി. എന്നാൽ ആ ഘട്ടങ്ങളിൽ നാടിനെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. അതെല്ലാം അതിജീവിച്ച് എല്ലാവർക്കും മാതൃകയാക്കാവുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് ജനങ്ങളെയാണ് വിശ്വസിച്ചത്. ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം ജനങ്ങളോടൊപ്പമാണ് എൽഡിഎഫ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തിരഞ്ഞെടുപ്പിലും തുടരുന്നത്. 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ ലഭിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You cannot copy content of this page