Breaking News

ഇത് അത്ഭുത ചിത്രം, ബജറ്റ് 10 കോടി, നായിക 63കാരി, നേടിയത് ഏഴ് മടങ്ങ് കളക്ഷൻ

Spread the love

പുതിയ കാലത്ത് താരങ്ങളല്ല സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. എത്ര വലിയ താരങ്ങള്‍ അഭിനയിച്ച ചിത്രമായാലും കണ്ടന്റും ക്രാഫ്റ്റും മികച്ചതല്ലെങ്കില്‍ സിനിമ പൊളിയും. ഉള്ളടക്കത്തിന്റെയും ആഖ്യാനത്തിന്റെയും കരുത്തുകൊണ്ട് ഒരു തമിഴ് സിനിമയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തായ്‍ കിഴവിയാണ് ആ ചിത്രം.

കേവലം 20 ദിവസത്തിനുള്ളില്‍ 70.97 കോടിയുടെ കളക്ഷൻ തായ് കിഴവി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 60.82 കോടി ചിത്രം ഗ്രോസ് നേടിയെന്നും വിദേശത്ത് നിന്ന് 10.15 നേടിയെന്നുമാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറുപത്തിമൂന്നുകാരിയായ രാധിക ശരത്‍കുമാറാണ് തായ്‍ കിഴവിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വൻ മേയ്‍ക്കോവറിലാണ് രാധിക ശരത്‍കുമാര്‍ ചിത്രത്തില്‍ എത്തിയത്. വെറും 10 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

നടൻ ശിവകാര്‍ത്തികേയനാണ് തായ്‍കിഴവി നിര്‍മിച്ചത്. ശിവകാര്‍ത്തികേയൻ പ്രൊഡക്ഷൻസിനൊപ്പം പാഷൻ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി. ശിവകുമാര്‍ മുരുഗേശനാണ് ചിത്രത്തിന്റെ സംവിധായകൻ. ശിവകുമാര്‍ മുരേഗശന്റെ സംവിധാനത്തിലൂള്ള പുതിയ ചിത്രം സേയോണില്‍ ശിവകാര്‍ത്തികേയൻ നായകനാകുമ്പോള്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍‌മിക്കുന്നത്.തമിഴിലെ ഗ്രാമീണ അന്തരീക്ഷത്തിൽ ഉള്ള കഥാപരിസരവും, അവിടുത്തെ പച്ചയായ ആളുകളുടെയും കഥ പറഞ്ഞ ചിത്രത്തിലെ പ്രകടനം രാധികയുടെ കരിയർ ബെസ്റ്റാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തില്‍ വേഷമിട്ടത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ എതിർക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സിംഗംപുലി, അരുൾദോസ്, മുനിഷ്‍കാന്ത്, ബാല ശരവണൻ എന്നിവരും ശിവകാര്‍ത്തികേൻ നിര്‍മിച്ച തായ്‍ കിഴവിയിൽ ഉണ്ട്.

You cannot copy content of this page