Breaking News

ചൊവ്വാഴ്ച മുതൽ എറണാകുളം സൗത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം, ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി

Spread the love

കൊച്ചി: എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്‌ഫോമിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ മാർച്ച് 17 മുതൽ 26 വരെ ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ-ആലപ്പുഴ ഡെയിലി എക്‌സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ താഴെ:
പാലക്കാട്-എറണാകുളം മെമു (66609): 18 മുതൽ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ആലുവയ്ക്കും-എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. എറണാകുളം-പാലക്കാട് മെമു (66610): മാർച്ച് 18 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിൻ ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56317): 17 മുതൽ 26 വരെ ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിൻ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും.

കൊല്ലം-എറണാകുളം മെമു: 17 മുതൽ 26 വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304): 17 മുതൽ 26 വരെ തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305): 17 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 6-ന് പുറപ്പെടേണ്ട ട്രെയിൻ ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് നടത്തില്ല.

You cannot copy content of this page