Breaking News

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; സാധ്യത പട്ടികയിൽ വി എസ് ശിവകുമാറും കെ മുരളീധരനും

Spread the love

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ മുരളീധരനും അരുവിക്കരയിൽ വി എസ് ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്ണ സുരേഷിന്റെ പേര് നേരത്തെ തന്നെ പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും എൽഡിഎഫും തമ്മിലുള്ള അഭിമാനപോരാട്ടമാണ് നേമത്ത് നടക്കുക. രാജീവ് ചന്ദ്രശേഖറിനെയും വി ശിവൻകുട്ടിയുമായിരിക്കും വൈഷ്‌ണ സുരേഷിന് മത്സരിക്കുകയാണെങ്കിൽ നേരിടേണ്ടി വരിക. ഇന്ന് വൈകീട്ടോടുകൂടി 40 മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപട്ടിക പുറത്തുവരും.

അതേസമയം, ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. എം പിമാർ മത്സരിച്ചേക്കുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാർഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് നിലവിൽ കോൺഗ്രസിലെ ധാരണ.

You cannot copy content of this page