Breaking News

വനിതാദിനാചരണം; ജനപ്രതിനിധികളെ ആദരിച്ച് മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ

Spread the love

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനാചരണം നടത്തി. വനിതാദിനാചരണത്തിൽ 14 വനിതാ ജനപ്രതിനിധികളെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം പുരസ്‌കാരം നൽകി ആദരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, രാമപുരം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സിന്ധു ടോം, രാമപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ സൗമ്യ സേവിയർ, മിനി റ്റി ജോൺ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ബേബി, പഞ്ചായത്ത് അംഗങ്ങളായ മിനി സണ്ണി,ലിസമ്മ മത്തച്ചൻ, ലിജിമോൾ സണ്ണി സൗമ്യ ജോസഫ്, ഗോപിക ജി അമ്പാടി, സിന്ധു പി കെ, സാലി ജയ്മോൻ, ആൻസ് മരിയ ജോസ് എന്നിവരെയാണ് ആദരിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. വിമൻ സെൽ കോർഡിനേറ്റർ മാരായ മനേഷ് മാത്യു, ആൻ മേരി ജോൺ, മീനു എലിസബത്ത് സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി ഭാവന മാർട്ടിൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു

You cannot copy content of this page