Breaking News

പാലക്കാട് രമേഷ് പിഷാരടി തന്നെ; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു

Spread the love

കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി.

വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂര്‍ – രമ്യ ഹരിദാസ്, കുന്നത്തുനാട് – വി പി സജീന്ദ്രന്‍, തൃശ്ശൂര്‍ – ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ – ഒ.ജെ ജിനീഷ് കുമാര്‍, മണലൂര്‍ – ടി എന്‍ പ്രതാപന്‍, കോങ്ങാട് – കെ.എ തുളസി, പാലക്കാട് – രമേശ് പിഷാരടി, തവനൂര്‍ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത് – കെ ജയന്ത്, എലത്തൂര്‍ – വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ – കെ നീലകണ്ഠന്‍, തൃത്താല-വി ടി ബൽറാം എന്നിവര്‍ സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു.വയനാട്ടില്‍ ഇത്തവണ വലിയ ട്വിസ്റ്റുകള്‍ക്ക് സാധ്യതയില്ല. കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ ആണ് സാധ്യത. ബത്തേരിയില്‍ നാലാം തവണയും ഐ സി ബാലകൃഷ്ണനെ തന്നെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ധാരണ.

കോണ്‍ഗ്രസ് എംപിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എംപിമാര്‍ മത്സരിച്ചാല്‍ അവരുടെ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമാണെന്നും നതൃത്വം വിലയിരുത്തുന്നു.

You cannot copy content of this page