Breaking News

അനുവാദമില്ലാതെ ടച്ചിങ്സിൽ തൊട്ടു; പത്തനംതിട്ടയിലെ ബാറിന് മുന്നിൽ സംഘർഷം

Spread the love

പത്തനംതിട്ട: അനുവാദമില്ലാതെ ടച്ചിങ്‌സ് എടുത്തതിനെ ചൊല്ലി പത്തനംതിട്ടയിൽ നഗരത്തിലെ ബാറിന് മുന്നിൽ സംഘർഷം. മദ്യപാനം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം രണ്ടു സംഘങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവക്കളുടെ തലയിൽ അടിച്ചു. ഒരാളുടെ തലക്ക് പരിക്കുണ്ട്.

ബാറിൽ ടച്ചിങ്സ് എടുത്തതിന്റെ പേരിലാണ് തർക്കം നടന്നത്. പോലീസെത്തിയാണ് യുവാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനമേറ്റവർ ആശുപത്രിയിലും ബഹളമുണ്ടാക്കി.

You cannot copy content of this page