Breaking News

ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

Spread the love

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് ജിജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.ജിജിനും സുഹൃത്തും കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നില്‍ കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജിജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അഞ്ച് പേര്‍ക്കാണ് ജിജിന്റെ അവയവങ്ങള്‍ പുതുജീവനേകുക. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവ ദാനം ചെയ്തു.ഹൃദയം, കരള്‍, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോര്‍ണിയ കണ്ണാശുപത്രിയിലേക്കും കൊണ്ടുപോകും. ശസ്ത്രക്രിയകള്‍ പുരോഗമിക്കുകയാണ്. ജിജിന് മുമ്പ് തന്നെ അവയവദാനത്തിന് താത്പര്യമുണ്ടായിരുന്നു. കെ- സോട്ടോ അധികൃതര്‍ ജിജിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടതോടെ അവര്‍ അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു.

You cannot copy content of this page