ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീടിൻ്റെ മുറ്റത്തെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടിരുന്നു. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെ മകൻ ശിവാംശിതിനെയാണ് നായ ആക്രമിച്ചത്.
