സമയവും ചെലവും കുറച്ചു അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയും, മലപ്പുറവും പുതുക്കിയ ലൈനിന്റെ ഭാഗമാകും. സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആർആർടിഎസിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചുള്ള പദ്ധയുടെ പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും.
എ സി ചെയർ കാർ ചെലവിലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് മണിക്കൂർ 20 മിനുട്ടിൽ ലക്ഷ്യത്തിലെത്തും. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയും. ആകെ ചെലവായി 54,000 കോടി രൂപയാണ് കണക്കാക്കുന്നത്. പുതുക്കിയ റിപ്പോർട്ട് മെട്രോ മാൻ ഇന്ന് പുറത്തിറക്കും. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കും. കേന്ദ്രത്തിന്റ വാക്കാൽ അനുമതിയിലാണ് ഡിഎംആർസി റിപ്പോർട്ട് തയാറാക്കിയത്.
പദ്ധതിക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ നേരത്തെ അറിയിച്ചിരുന്നു. അതിവേഗം റെയില്‍ പദ്ധതിയ്ക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്നിരുന്നു. അതിവേഗ റെയില്‍പാത പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്‍ക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
