Breaking News

‘കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ; ജയിലിൽ പോയവർക്കതിരെ CPIM നടപടിയെടുക്കുന്നില്ല’; വിഡി സതീശൻ

Spread the love

കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു.

സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ്. ബന്ധമുണ്ടായിരുന്നു എന്ന് തെളിവ് ഹാജരാക്കാം. തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണെന്ന് അദേഹം പറഞ്ഞു.

കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെയെന്ന് വിഡി സതീശൻ പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മർക്കെതിരെ സിപിഐഎം നടപടി എടുക്കാത്തത് ഭയന്നാണെന്നും അ​ദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു.

You cannot copy content of this page