Breaking News

മാസപ്പിറ കണ്ടില്ല: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ

Spread the love

മാസപ്പിറ കാണാത്തതിനാൽ സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ. വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിയായ ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവരും അറിയിച്ചു.

You cannot copy content of this page