Breaking News

‘ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാൻ അനുവദിക്കുന്നില്ല; പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയാണ്’: കെസി വേണുഗോപാൽ എംപി

Spread the love

പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയെന്ന് കെ സി വേണുഗോപാൽ എംപി. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവിന് സ്പീക്കറോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നു അതും അനുവദിച്ചില്ല.

പ്രതിപക്ഷ നേതാവിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. സർക്കാരിന് എന്തും പറയാം, ആരെയും ആക്രമിക്കാം. സ്പീക്കർ തന്നെ കോൺഗ്രസ് വനിതാ എംപിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. പക്ഷേ ഈ സഭയിൽ പ്രതിപക്ഷത്തിന് ഇടമില്ല. പ്രതിപക്ഷത്തിനെതിരായ ഇത്തരത്തിലുള്ള മനോഭാവം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ബ്ലാക്ക് മെയിൽ ചെയ്ത് ഇന്ത്യയെ കീഴടക്കിയ കരാറാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറെന്ന് കെ.സി വേണുഗോപാൽ. കരാർ ഒപ്പുവച്ചാൽ രണ്ട് രാജ്യങ്ങൾക്കും ഗുണമുണ്ടാകണം. കരാറിൽ ഇന്ത്യക്ക് ഒരു ഗുണവുമില്ലെന്നും കർഷകരെയും സാധാരണക്കാരെയും ഹനിക്കുന്ന കരാറാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

You cannot copy content of this page