ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ കാപ്പാ കേസ് പ്രതികൾ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

Spread the love

പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാത്തതിന് പത്തനംതിട്ട തിരുവല്ലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കേസിൽ പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്നു പേർ അറസ്റ്റിലായി.

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. ആറുപേര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചതെന്നാണ് പരാതി. ബാക്കിയുള്ള മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

You cannot copy content of this page