കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) കണക്കുകൾ പ്രകാരം, ഇന്നും സ്വർണവിലയിൽ വർധനവുണ്ടായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,120 രൂപയായി ഉയർന്നു. ആഗോള വിപണിയിൽ സ്വർണത്തിന്റെ വില ഡോളറിൽ നിശ്ചയിക്കപ്പെടുന്നതിനാൽ, അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ വിലയെ നേരിട്ട് ബാധിക്കും.
