Breaking News

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില ; പവന് 3,650 രൂപ കൂടി

Spread the love

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ എത്തി . പവന് 3,650 രൂപ കൂടി 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി.ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

You cannot copy content of this page