വൈക്കത്ത് സ്ഥാനാർഥിയാക്കുന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല; സണ്ണി എം കപിക്കാട്

Spread the love

നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയാക്കുന്നതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദളിത് ചിന്തകനും സാമൂഹിക നിരീക്ഷനുമായ സണ്ണി എം കപിക്കാട്. യുഡിഎഫ് സാധ്യതാ പട്ടികയിൽ ഉണ്ടെന്ന് അനൗദ്യോഗികമായി അറിഞ്ഞു. വൈക്കത്ത് സ്ഥാനാർഥിയാകുമെന്നത് സ്ഥിരീകരിച്ചിട്ടില്ല,
ജനിച്ച് വളർന്ന സ്ഥലമായത് കൊണ്ട് വൈക്കത്ത് അനുകൂല ഘടകങ്ങൾ ഉണ്ടെന്നും നിലപാടുകൾ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് നിലപാട് മാറ്റിയിട്ടാണോ മുന്നണി ഉണ്ടാകുന്നതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

നേത്യത്വത്തിന്റെ സാധ്യത ചർച്ചകളിൽ സണ്ണി എം കപിക്കാടിന്റെ പേരുണ്ട്. ഇടതുപക്ഷത്തിന്റെ കോട്ടയാണ് വൈക്കം. കഴിഞ്ഞ തവണ കരുത്താനായുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ യുഡിഎഫിന് ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തവണ സണ്ണി എം കപിക്കാടിൻറെ പേര് ചർച്ചകളിൽ ഇടം പിടിക്കുന്നതും.

You cannot copy content of this page