Breaking News

കൊല്ലത്ത് ഹോസ്റ്റലിൽ കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Spread the love

കൊല്ലത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനികളെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയുമാണ് മരിച്ചത്.

പരിശീലനത്തിന് സമയമായിട്ടും കുട്ടികൾ മുറി തുറക്കാത്തതിനെത്തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ വാതിൽ തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. രാവിലെ 5 മണിയോടെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ സംശയം. ഈസ്റ്റ് പൊലീസ് കേസെടുത്ത്
അന്വേഷണം തുടങ്ങി.

You cannot copy content of this page