Breaking News

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

Spread the love

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കർണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറി‌ഞ്ഞത്. പരാതിയിൽ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി പോക്സോ കോടതിയാണ് ജീവപര്യന്തം തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

You cannot copy content of this page