Breaking News

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് 1,240 രൂപ കൂടി

Spread the love

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വർണവില. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വർണവില വർധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോർഡുകൾ തിരുത്തി ഒരു ലക്ഷം കടന്ന സ്വർണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.

വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

You cannot copy content of this page