Breaking News

പ്രശസ്ത നാടക രചയിതാവും , പ്രവാസി കേരള കോൺഗ്രസ് (എം) അയർലണ്ട് പ്രസിഡൻ്റുമായ രാജു കുന്നക്കാടിൻ്റെ മാതാവ് അന്നമ്മ മാത്യു നിര്യാതയായി.

Spread the love

കോട്ടയം:അയർലണ്ടിലെ കലാ സാഹിത്യം സാംസ്കാരിക മേഖലയിലെ പ്രമുഖനും, എഴുത്തുകാരനും Dr അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് നേതാവും ആയ ശ്രീ രാജു കുന്നക്കാടിൻ്റെ പ്രിയ മാതാവ് ശ്രീമതി അന്നമ്മ മാത്യു (93) നിര്യാതയായി.

ഡബ്ലിനിലെ സാമൂഹ്യ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യം ആയ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനും ആയ രാജു കുന്നക്കാടിന്റെ മാതാവ് ആണ് അന്നമ്മ മാത്യു കുന്നക്കാട്ട് ലൂക്കൻ സീറോ മലബാർ സഭപിതൃവേദിയുടെ യൂണിറ്റ് പ്രസിഡന്റം റീജണൽ പിതൃവേദിയുടെ PRO യുമാണ് രാജു കുന്നക്കാട്ട് .
വേൾഡ് മലയാളി കൗൺസിൽ, പ്രവാസി കേരള കോൺഗ്രസ്, ലൂക്കൻ മലയാളി കമ്യൂണിറ്റി അയർലൻഡ് എന്നി പ്രമുഖ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിക്കുന്ന ശ്രീ രാജു, ഈ വർഷം തന്നെ അദ്ദേഹത്തിൻ്റെ ഒരു രചനക്ക് പന്ത്രണ്ടിലധികം അവാർഡിന് അർഹനായിരുന്നു .

പ്രായാധിക്യത്താൽ ഹോസ്‌പിറ്റൽ ചികിത്സയിലായിരുന്നു

ശ്രീമതി ഏലിയാമ്മ ജോസഫ് (ലുക്കൻ,അയർലൻഡ് ), ശ്രീ രാജു കുന്നക്കാട്ട് (അയർലൻഡ്), ലേറ്റ് ശ്രീ ജോയ് കുന്നക്കാട്ട്, ഫാദർ ടോമിച കുന്നക്കാട്ട്, വത്സമ്മ കുന്നക്കാട്ട് റോയ്സ് കുന്നക്കാട്ട്, അനിൽ കുന്നക്കാട്ട്, സുനിൽ കുന്നക്കാട്ട്
എന്നിവരാണ് മക്കൾ’

പരേതയുടെ ഭൗതികശരീരം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സഹോദരൻ അനിൽ കുന്നക്കാടിൻ്റെ വസതിയിൽ കൊണ്ടുവരുന്നതാണ്

മൃതസംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ആനിക്കാട് സെൻ്റ്.മേരീസ് ദേവാലയത്തിൽ.

You cannot copy content of this page