തനിക്ക് പിന്നാലെ കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരുമെന്ന് റെജി ലൂക്കോസ് ട്വന്റിഫോറിനോട്. കേരള കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ ആളുകൾ വരും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെ മാറിക്കൊണ്ടിരിക്കുന്നു. കേരള കോൺഗ്രസ് നിന്നുപോലും ആളുകൾ വരും. തനിക്ക് സിപിഐഎം അംഗത്വം ഇല്ലായിരുന്നു എന്നു പറയുന്നത് ശരിയല്ല. താൻ കുറുമുള്ളൂർ ബ്രാഞ്ച് അംഗമായിരുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. 2021ൽ പാർട്ടി സമ്മേളനത്തിൽ അടക്കം പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇടതുസഹയാത്രികനായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും ബിജെപി പകർന്നുനൽകുന്ന വികസനവും ആശയങ്ങളും ഏറെനാളായി സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഏഴുവർഷമായിട്ട് സിപിഐഎം അംഗത്വമുണ്ടെന്നും റെജി ലൂക്കോസ് അവകാശപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കെയാണ് സ പിഐഎമ്മിന്റെ ശബ്ദപോരാളിയായിരുന്ന ഒരാള്‍ ബി ജെ പിയില്‍ ചേര്‍ന്നത്. റെജി ലൂക്കോസിന്റെ ഈ നീക്കം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. റെജി ലൂക്കോസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുള്ള പ്രതികരണങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞെങ്കിലും റെജി ലൂക്കോസിന്റെ ചുവടുമാറ്റം കനത്ത പ്രഹരമാണെന്ന് പാര്‍ട്ടി നേതൃത്വവും വിലയിരുത്തിയിരിക്കയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു സുപ്രഭാതത്തില്‍ ബി ജെ പിയിലേക്ക് പോവുന്നുവെന്ന ആരോപണം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന സി പി ഐ എം നേതൃത്വത്തിന് റെജിയുടെ നിലപാടുമാറ്റം തിരിച്ചടിയാണ്.
