Breaking News

കുട്ടികളോട് ലൈംഗികാതിക്രമം, സീറോ മലബാർ സഭാംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ

Spread the love

ടൊറന്റോ: പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് ജെയിംസ് ചെരിക്കൽ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളിൽ നിന്ന് നീക്കി .കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയിലെ വൈദികനാണ് കാനഡയിൽ അറസ്റ്റിലായിട്ടുള്ളത്. താമരശ്ശേരി അതി രൂപതയിലെ അംഗമാണ് ഫാദർ ജെയിംസ് ചെരിക്കൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളിൽ സേവനം ചെയ്യുകയായിരുന്നു 60കാരനായ ജെയിംസ് ചെരിക്കൽ. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഫാദർ ജെയിംസ് ചെരിക്കൽ.

അറസ്റ്റ് സ്ഥിരീകരിച്ച് ടൊറന്റോ അതിരൂപത
ഡിസംബർ 18നാണ് പീൽ റീജിയണൽ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാൻ കഴിഞ്ഞുവെന്നാണ് ഡിസംബർ 20 ന് ടൊറന്റോ അതിരൂപത പ്രസ്താവനയിൽ വിശദമാക്കിയത്.

You cannot copy content of this page