Breaking News

തൃശ്ശൂരിൽ വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ വാർഡനായ അധ്യാപകൻ അറസ്റ്റിൽ

Spread the love

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.

ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ ഏഴ് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതാണ് പരാതി. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. താൽക്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് വിദ്യാർത്ഥികളെ ക്രൂരമായ പീഡനരയാക്കിയത്. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You cannot copy content of this page