Breaking News

അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി; പരാതി നൽകി ജീവനക്കാരി

Spread the love

ഇടുക്കിയിൽ അങ്കണവാടിയിൽ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി. അങ്കണവാടി ജീവനക്കാരിക്ക് നേരെയായിരുന്നു അധിക്ഷേപം. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത്‌ പതിമൂന്നാം വാർഡിലെ സ്ഥാനാർത്ഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം പറഞ്ഞത്.

കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ലിജോ അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞത്. എൽഡിഎഫ് സ്ഥാനാർഥി ലിജോക്കെതിരെ അങ്കണവാടി ജീവനക്കാരി നസീബ പൊലീസിൽ പരാതി നൽകി.

You cannot copy content of this page