Breaking News

‘രാഹുൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്, ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്’; അതിജീവിതയുടെ നിർണ്ണായക മൊഴി

Spread the love

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ അതിജീവിതയുടെ നിർണ്ണായക മൊഴി പുറത്ത്. രാഹുൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്. ആ വിവരങ്ങൾ തനിക്ക് അറിയാം. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്.

പെൺകുട്ടിയുടെ മൊഴിയിലെ ഈ പരാമർശത്തിൽ പൊലീസ് വിവരങ്ങൾ തേടും. സൈബർ അധിക്ഷേപത്തിൽ അന്വേഷണം നടത്തും. അതിജീവിതയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെയും അന്വേഷണം നടത്തും. വനിത അഭിഭാഷക ഉൾപ്പടെയുള്ളവരുടെ വിവരങ്ങൾ തേടി പൊലീസ്.

ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിപ്പിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.

അതേസമയം രാഹുല്‍ കേരളം വിട്ടെന്നാണ് സൂചന. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. രാഹുലിന് നേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ച് നല്‍കിയ രാഹുലിന്‍റെ സുഹൃത്തിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

You cannot copy content of this page