ലോകത്ത് ആരും വിദേശയാത്രയ്ക്ക് പാസ്‌പോർട്ട് ഇല്ലാതെ പോകില്ലെന്ന് നമുക്ക് അറിയാം. പക്ഷേ ഈ നിയമത്തിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയിട്ടുണ്ട്. ലോകത്ത് പാസ്‌പോർട്ട് ഇല്ലാതെയും സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയുന്ന ആ മൂന്നു വ്യക്തികൾ, ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ, ജപ്പാൻ ചക്രവർത്തി നരുഹിതോ, ജപ്പാൻ ചക്രവർത്തിനി മസാക്കോ എന്നിവരാണ്.ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ
യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാഷ്ട്രത്തലവനായ ചാൾസ് മൂന്നാമൻ രാജാവിന് പാസ്‌പോർട്ട് ആവശ്യമില്ല. അദ്ദേഹത്തിന്റെ പേരിലാണ് യുകെയിലെ പാസ്‌പോർട്ടുകൾ നൽകപ്പെടുന്നത് എന്നതാണ് കാരണം. ബ്രിട്ടീഷ് രാജാവ് – ചാൾസ് മൂന്നാമൻരാഷ്ട്രത്തലവൻ എന്ന നിലയിൽ, ചാൾസ് മൂന്നാമൻ രാജാവ് പാസ്‌പോർട്ടിന് പകരം സ്വന്തം പേരിൽ നൽകുന്ന ഒരു ഔപചാരിക രേഖയുമായാണ് യാത്ര ചെയ്യുന്നത്. മറ്റ് രാജകുടുംബാംഗങ്ങൾക്ക് നൽകാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പദവിയാണത്. അദ്ദേഹത്തിന് യാത്രാസൗകര്യവും സംരക്ഷണവും നൽകണമെന്നും ആ രേഖയിൽ ആഗോള അധികാരികളോട് അഭ്യർത്ഥിക്കുന്നുണ്ട്. രാജ്ഞി എലിസബത്ത് രണ്ടാമൻ കാലം മുതൽ നിലനിൽക്കുന്ന രാജകീയ ആചാരമാണിത്.
ജപ്പാൻ ചക്രവർത്തി നരുഹിതോ
ജപ്പാനിലെ ചക്രവർത്തി ദേശീയ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഭരണഘടനപ്രകാരം, ചക്രവർത്തി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പാസ്‌പോർട്ട് കൈവശം വയ്ക്കേണ്ട ആവശ്യമില്ല. എല്ലാ വിദേശയാത്രകളും ഔദ്യോഗിക നയതന്ത്ര ചാനലുകളിലൂടെ സർക്കാർ നേരിട്ട് ഏകോപിപ്പിക്കുന്നു.
ജപ്പാൻ ചക്രവർത്തിനി മസാക്കോ
ചക്രവർത്തിയുടെ ഭാര്യയായ മസാക്കോക്കും അതേ പ്രിവിലേജ് ലഭിക്കുന്നു. സാമ്രാജ്യത്വ പാരമ്പര്യവും അവളുടെ ഔദ്യോഗിക പദവിയും പരിഗണിച്ചാണ് അവർക്കും പാസ്‌പോർട്ട് ആവശ്യമില്ലാതെ ലോകത്ത് എവിടെയും സഞ്ചരിക്കാൻ അനുമതി.
ലോകത്ത് കോടിക്കണക്കിന് ആളുകൾക്ക് യാത്രയ്ക്കായി പാസ്‌പോർട്ട് അനിവാര്യമായിരിക്കുമ്പോൾ, ഈ മൂന്ന് വ്യക്തികൾക്ക് അതില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത് അവരുടെ സ്ഥാനത്തിന്റെ മഹത്വത്തെയും ചരിത്രപാരമ്പര്യത്തെയും കുറിച്ച് വ്യക്തമാക്കുന്നു.
