Breaking News

‘സ്ട്രേഞ്ചർ തിങ്സ്’ 5 ഓൺ നെറ്റ്ഫ്ലിക്സ് ഡൗൺ ; ആദ്യ സ്ട്രീമിങ്ങിൽ ക്രാഷായി നെറ്റ്ഫ്ലിക്സ്

Spread the love

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘സ്ട്രേഞ്ചർ തിങ്സ്’ അവസാന സീസൺ എത്തിയിരിക്കുകയാണ്. എന്നാൽ സ്ട്രീമിങ് ആരംഭിച്ച മുതൽ നെറ്റ്ഫ്ലിക്സ് ക്രഷ് ആയതയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷോ സ്ട്രീം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപക പരാതികൾ ഉയരുകയും സമൂഹമാധ്യമത്തിൽ Netflix Down ഹാഷ്ടാഗിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം 55% ആളുകൾക്ക് വീഡിയോ സ്ട്രീം ചെയ്യുന്നതിനും, 9% ആളുകൾക്ക് ലോഗിൻ ചെയുന്നതിനുമുള്ള തടസ്സം ,36% ഉപയോക്താക്കൾക്ക് സെർവർ കണക്ഷൻ നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതായുള്ള പരാതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 6 :30 മുതലാണ് ഇന്ത്യയിൽ സ്ട്രീമിങ് ആരംഭിച്ചത്. എപ്പിസോഡ് റിലീസ് ചെയ്‌തതിന്‌ പിന്നാലെ തന്നെ നെറ്ഫ്ലിക്സ് പ്രവർത്തനരഹിതമാവുകയായിരുന്നു.

മൂന്ന് വോളിയമായാണ് സീരീസ് പുറത്തിറങ്ങുക. ഇതിൽ ആദ്യ വോളിയമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം വോളിയം ഡിസംബർ 25 നും, മൂന്നാം വോളിയം ഡിസംബർ 31 നാണു ആരാധകരിലേക്കെത്തുക. നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള സീരീസുകളിലൊന്ന് കൂടിയാണ് സ്ട്രേഞ്ചർ തിങ്സ്.സീരീസിന്റെ സൃഷ്ട്ടാക്കളായ ഡഫർ സഹോദരന്മാർക്കൊപ്പം ഡെഡ്പൂൾ vs വൂൾവെറിൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷോൺ ലെവിയും സീരീസിന്റെ ചില എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നുണ്ട്. ആദ്യ സീസണിൽ കുട്ടികളായിരുന്നു പ്രധാന അഭിനേതാക്കളെല്ലാവരും അവസാന സീസണെത്തിയപ്പോൾ പ്രായപൂർത്തിയായവരാണ് എന്നതും ശ്രദ്ധേയമാണ്.

You cannot copy content of this page