ഉറി ജലവൈദ്യുത നിലയം പാക്കിസ്താന്‍ ലക്ഷ്യമിട്ടിരുന്നതായി സിഐഎസ്എഫ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കിടെയായിരുന്നു പാക്കിസ്താന്റെ ആക്രമണനീക്കം. നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും പാക്കിസ്താന്റെ ശ്രമം പരാജയപ്പെടുത്തി എന്നും സൈന്യം പറഞ്ഞു.പകല്‍ഗാം ഭീകരാക്രമണത്തിന് മെയ് 6, 7 തീയതികളില്‍ ആയി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു പാക്കിസ്താന്റെ നീക്കം.ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം നിയന്ത്രണ രേഖ സമീപമുള്ള ഉറി ജലവൈദ്യുത നിലയം ആക്രമണം നടത്താന്‍ പാക്കിസ്താന്‍ നീക്കം നടത്തി. ഉറിയിലെ ജനവാസ മേഖലകളും പാക് സൈന്യം ലക്ഷ്യമിട്ടു.
പാകിസ്താന്റെ ഡ്രോണ്‍ സൈന്യം തകര്‍ത്തു. ബങ്കറുകള്‍ ശക്തമാക്കി. ജനവാസ മേഖലയിലുള്ള 250 ഓളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. പിന്നാലെ ആയിരുന്നു പാകിസ്താന്റെ ഷെല്ലുകള്‍ ജനവാസ മേഖലകളിലേക്ക് പതിച്ചത്. പാക്കിസ്താന്റെ ആക്രമണം നീക്കം പരാജയപ്പെടുത്തിയ 19 സൈനികര്‍ക്ക് മെഡലുകള്‍ നല്‍കി ആദരിക്കുന്നതിനിടെയായിരുന്നു സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
