വിദേശ റിലീസിംഗിനൊരുങ്ങി ” കാട്ടാളൻ “

Spread the love

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണ ഡീല്‍ സ്വന്തമാക്കി ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘കാട്ടാളന്‍’. ഫാര്‍സ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന്‍ വിദേശ റിലീസിനായി ‘കാട്ടാളന്‍’ ഒരുങ്ങുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പു തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ് റെക്കോര്‍ഡുകള്‍ പലതും മാറ്റി എഴുതുകയാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ‘കാട്ടാളന്‍’. ‘മാര്‍ക്കോ’ എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണിത്. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന സിനിമ മെഗാ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസിന്റെ സ്റ്റൈലിഷ് വൈല്‍ഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്ത് വിട്ടത്.

You cannot copy content of this page