Breaking News

ഉച്ചയ്ക്ക് നേരെ താഴേക്ക് ; സ്വർണവിലപവന് 1600 രൂപ കുറഞ്ഞു

Spread the love

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 1600 രൂപ കുറഞ്ഞ് 95,760 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയായി. ഇന്ന് രാവിലെ പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുറയുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണംലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

You cannot copy content of this page