തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. നേരിയ കുറവാണ് ഉണ്ടായതെന്നത് സ്വർണവിപണിയിൽ കാര്യമായ മാറ്റമൊന്നും വരുത്തുന്നില്ല. കാരണം പവന്റെ വില ഇപ്പോഴും 87000 ത്തിന് മുകളിലാണ്. ഇന്നലെ രാവിലെയും ഉച്ചയിക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു.
ഇന്നത്തെ വിപണിവില;
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,040 രൂപ.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10880 രൂപ.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 8955 രൂപ.
ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 6960 രൂപ.
ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4490 രൂപ.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ്. 156 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈയിടെ കാൽ ശതമാനം നിരക്ക് കുറച്ചതും വർഷാവസാനത്തോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി. കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർക്കിടയിൽ താത്പര്യം വർധിച്ചതും സ്വർണം നേട്ടമാക്കി.
