Breaking News

മണ്ണാർക്കാട് നഗരത്തിൽ കഞ്ചാവ് ചെടി; നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് കണ്ടെത്തിയത്

Spread the love

പാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിൽ നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നതായി കണ്ടെത്തി. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്.

25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.

You cannot copy content of this page