കോട്ടയം: കേരള കോൺഗ്രസ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. 53 വയസായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2021 ൽ മന്ത്രി വി.എൻ വാസവന് എതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്.കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്. കേരള വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ഭൗതിക ദേഹം ഇന്ന് സെപ്റ്റംബർ 8 തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിക്കും.
Useful Links
Latest Posts
- രാമപുരം കോളേജിൽടയർ & റോഡ് സുരക്ഷാ ദേശീയ സെമിനാർ നടത്തി.
- ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്റ്റിനോസ് കോളജ്.തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ എം എം എസ് പരിശീലനം നൽകി
- രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു
- എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
- ‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
