തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമന അധികാരം സർക്കാർ ഏറ്റെടുത്തതോടെ ഇതിൽ മാനേജ്മെന്റുകൾക്ക് ഇനി നിയന്ത്രണമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജില്ലാതല സമിതികൾ തിരഞ്ഞെടുക്കുന്നവർക്ക് നിയമനം നൽകുന്ന ചുമതല മാത്രമാകും മാനേജ്മെന്റകൾക്ക്. നിയമനത്തിന് അഭിമുഖം നടത്തുന്ന സമിതിയിൽ മാനേജ്മെന്റിന് പ്രാതിനിധ്യവും ഇല്ല. സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ ഇന്നലെ പ്രവർത്തനം തുടങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ അഭിമുഖം നടത്തി നിയമനം നൽകേണ്ടവരുടെ പട്ടിക മാനേജ്മെന്റുകൾക്ക് കൈമാറുകയാണ് ജില്ലാതല സമിതികളുടെ ചുമതല. അപ്പീൽ അധികാരികളുടെ ചുമതലയാണ് സംസ്ഥാന സമിതിക്ക്.
Useful Links
Latest Posts
- രാമപുരം കോളേജിൽടയർ & റോഡ് സുരക്ഷാ ദേശീയ സെമിനാർ നടത്തി.
- ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്റ്റിനോസ് കോളജ്.തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ എം എം എസ് പരിശീലനം നൽകി
- രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു
- എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
- ‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
